സമാന ചിന്താഗതിക്കാരായ ജനങ്ങളെ ഒരുമിപ്പിച്ച് ഒരു സംഘടനരൂപത്തിന് കീഴിൽ കൊണ്ട് വന്ന് സ്വയം സഹായ സംഘമാക്കി ബാങ്കിൽ അഫിലിയേറ്റ് ചെയ്ത് പ്രോത്സാഹിപ്പിച്ച് പ്രവർത്തനോത്സുകരാക്കി ലക്ഷ്യ സാക്ഷ്കാരത്തിനായും ഫലസിദ്ധിക്കായും പ്രവർത്തിക്കുന്നതാണ് സ്വയം സഹായ സംഘം. വ്യത്യസ്ത മേഖലയിൽ ഉല്പാദന പ്രവർത്തന ലക്ഷ്യത്തോടെ പച്ചക്കറി കൃഷി, കോഴി - താറാവ് മുട്ട ഉത്പാദനം, ക്ഷീര ഉത്പാദനം, പൂ കൃഷി, മത്സ്യ കൃഷിയും ബന്ധപ്പെട്ടവയും, ജൈവ പൊക്കാളിക്കൃഷി എന്നിവയിലേക്ക് നയിക്കുന്നു. അവരുടേതായ മേഘലകളിൽ ഉല്പാദനാധിഷ്ഠിത പ്രവർത്തനങ്ങൾക്ക് വേണ്ടി 27 സംഘങ്ങൾ രൂപീകരിച്ച് പ്രവർത്തിപ്പിക്കുന്നു. ലക്ഷ്യം കൈവരിക്കാനും മുന്നോട്ടുള്ള പ്രയാണത്തിനും ബാങ്ക് പിന്തുണ നൽകുന്നു.
മൊത്തം 27 സംഘങ്ങൾ ഫലസിദ്ധിക്കായി ഉത്പാദനാധിഷ്ഠിതമായ പ്രവർത്തനങ്ങൾ നടത്തുന്നു. പഴം-പച്ചക്കറി (5) കൃഷി, മുല്ല കൃഷി (5) , കോഴി-താറാവ് കൃഷി (7), ഡയറി (4), നെല്ല് (1), മത്സ്യം (3), ഔഷധ സസ്യ കൃഷി (1), ഉത്പാദനേതര കച്ചവടം (1)എന്നിവയിൽ പ്രവർത്തിക്കുന്നു. ബാങ്ക് ഇവയെ എല്ലാ തരത്തിലും സഹായിക്കുന്നു. എല്ലാ മേഖലകളിലും ഉത്പാദനത്തിനും ക്ഷമതക്കും വേണ്ടി ബാങ്ക് സഹായിക്കുന്നു.
കോവിഡ് വ്യാപന കാലഘട്ടത്തിൽ ഉണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനായി വരുമാനം ഉറപ്പുവരുത്തുന്നതിന് ബാങ്ക് ഇടപെട്ട് പ്രവർത്തിച്ചു വരുന്നതിന്റെ ഭാഗമായി ബാങ്ക് ജോയിന്റ് ലയബലിറ്റി ഗ്രൂപ്പുകൾ രൂപീകരിച്ചു. 200 അംഗങ്ങൾ ലക്ഷ്യമിട്ടാണ് തുടക്കമിട്ടത് 150 അംഗങ്ങൾ നിലവിൽ കൃഷി ചെയ്യാൻ തല്പരരായി ഉല്പാദനാധിഷ്ഠിതമായി പ്രവർത്തിച്ചുവരുന്നു. ബാങ്കിന്റെ കൃഷി ഓഫീസറുടെ സേവനം അംഗങ്ങൾക്ക് ഉറപ്പുവരുത്തുകയും കൃത്യമായ മോണിറ്ററിങ് സംവിധാനത്തിലൂടെ അംഗങ്ങളുടെ കാര്യക്ഷമതയും ഉല്പാദനവും ഉറപ്പുവരുത്തുകയും ചെയ്യുന്നു. കുടുംബകൃഷി എന്ന പേരിലുള്ള ഈ പദ്ധതിയിലൂടെ പരിമിതമായ സ്ഥല സൗകര്യം ഉള്ളവരെ വിവിധ വിളകൾ ഗ്രോ ബാഗ് കൃഷി ചെയ്യിപ്പിച്ച് ഉത്പാദനവും വരുമാനവും ഉറപ്പുവരുത്താൻ ബാങ്കിന് സാധിച്ചു.കൃഷി ചെയ്യുന്നതിന് വേണ്ട സാമ്പത്തിക സഹായം NABARD ൽ നിന്ന് JLG അംഗങ്ങൾക്ക് ബാങ്ക് ലഭ്യമാക്കുന്നുണ്ട്.
വളങ്ങളും മണ്ണും അടങ്ങിയ ഗ്രോ ബാഗും തൈകളും സബ്സിഡി നിരക്കിൽ ബാങ്കിന്റെ കർഷക സേവന കേന്ദ്രത്തിലൂടെ JLG അംഗങ്ങൾക്ക് ലഭ്യമാക്കുന്നു. കൃത്യമായ ഇടവേളകളിൽ കൃഷി നോക്കി കണ്ട് വിലയിരുത്തുകയും ഉപദേശ നിർദേശങ്ങൾ നൽകുകയും ചെയുന്നു. ഇതിലൂടെ പദ്ധതി വിജയകരമായി നടത്താൻ ബാങ്കിന് സാധിച്ചിട്ടുണ്ട്.