കൃഷി

ഭൂമിയുടെ സ്വഭാവം അനുസരിച്ച് ഭൂമി ഒരുക്കി വളം ചേർത്ത് വിത്ത്, വിത്ത് നടീൽ വസ്തുക്കൾ നട്ട് തുടർന്ന് ജലസേചനം, നനയ്ക്കൽ കീട ബാധ പ്രധിരോധമടക്കമുള്ള ഭൂമിയിലെ സമഗ്ര ഇടപെടൽ പ്രവർത്തനങ്ങളാണ് കൃഷി. പുനർ ഉല്പാദന പ്രവർത്തിയാണ് സൃഷ്ടിയാണ് ഈ പ്രവൃത്തി. ഇവിടെ ഞങ്ങൾ മണ്ണിനും ജലത്തിനും വായുവിനും ദോഷം വരാത്ത പ്രകൃതി സൗഹാർദ്ദ പ്രവർത്തനമാണ് നടത്തുന്നത്. പഴം, നെല്ല്, പച്ചക്കറി അടക്കമുള്ള ഭക്ഷ്യ ഉൽപ്പന്നങ്ങൾ ഉപഭോഗത്തിനായി തയ്യാറാക്കുന്നു. ഞങ്ങളുടെ കാർഷിക പ്രവർത്തികൾ ഉത്പാദന പ്രോത്സാഹനമാണ്.

1) നെല്ല് (പൊക്കാളി) കൃഷി
2) പഴം-പച്ചക്കറി
3) മുല്ല മൊട്ട് ഉത്പാദനം
4) മൽസ്യ കൃഷി
5) കോഴി-താറാവ് ഉത്പാദനം
6) ഔഷധ സസ്യ കൃഷി
7) പാൽ ഉത്പാദനം

ദീർഘകാല--------------------- മൂല്യങ്ങളെ സംരക്ഷിച്ചും നിലനിർത്തിയുമുള്ള ഒന്ന് മറ്റൊന്നിനെ പരിപോഷിപ്പിക്കുന്ന സമഗ്രവും സംയോജിതവുമായ കൃഷി ശാസ്ത്രീയ ഭൂവിനിയോഗത്തോടെ നടത്തുന്നു. അഞ്ചു തരത്തിൽ ആണ് ഞങ്ങളുടെ പ്രവർത്തനം.

എങ്ങിനെ ചെയ്യുന്നു?

 

  1. സ്വയം സഹായ സംഘങ്ങൾ രൂപീകരിച്ച് പ്രവർത്തിപ്പിക്കുന്നു. 7 മേഖലകളിലാണ് ഇവയുടെ പ്രവർത്തനം. വായ്പ അനുബന്ധ സഹായങ്ങൾ, മറ്റു പിൻബലങ്ങൾ നൽകി ഉത്പാദനത്തെ ഉത്തേജിപ്പിക്കാൻ സഹായിക്കുന്നു. ഉത്പന്നങ്ങൾ വാങ്ങുന്നു. എല്ലാ വിധ ഉപദേശ നിർദ്ദേശ സഹായങ്ങൾ ഇവർക്ക് ഉറപ്പാക്കിയിട്ടുണ്ട്. 7 മേഖലകളിലും പങ്കാളികളാകുന്ന സ്വയം സഹായ സംഘങ്ങൾക്ക് നയപരമായി തന്നെ സഹായങ്ങൾ ഉറപ്പാക്കിയിട്ടുണ്ട്. വിത്ത്, വളം, കീടനാശിനി എന്നിവ സബ്സിഡി നിരക്കിൽ നൽകി, ഉൽപ്പന്നം സംഭരിച്ച് നൽകി സഹായിക്കുന്നത് ഉറപ്പാണ്.
  2. സ്വയം സഹായ സംഘങ്ങളെ പോലെ തന്നെ സമാനമായി ഭക്ഷ്യ സുരക്ഷാസേനയും സഹായിച്ച് 2 പഞ്ചായത്തുകളിലായി പാട്ടരഹിത ഭൂമി ലഭ്യമാക്കി പ്രവർത്തിക്കുന്നു
  3. 1, 2 ൽ പെടാത്ത വ്യക്തിഗത കർഷകർക്ക് "ടേൺ കീ" അടിസ്ഥാനത്തിൽ യന്ത്രം, മനുഷ്യാധ്വാനം എന്നിവ നൽകി പ്രവർത്തിക്കുന്നു.
  4. സ്ഥാപനങ്ങൾക്കും 3 ലേതു പോലെ പറവൂർ ബ്ലോക്ക് തലത്തിൽ സേവനങ്ങൾ നൽകുന്നു.
  5. ആവശ്യപ്പെടുന്നവർ വ്യക്തിക്കും സ്ഥാപനങ്ങൾക്കും ആവശ്യമനുസരിച്ച് പൂർണമായോ ഭാഗീഗമായോ സേവനങ്ങൾ നൽകുന്നു.

മനുഷ്യാദ്ധ്വാനം, യന്ത്ര സേവനം, വിത്ത്, വിത്ത് നടീൽ വസ്തുക്കൾ, വളം, കീടനാശിനികൾ എന്നിവ ന്യായവിലയ്ക്ക് ലഭ്യമാക്കുന്നു.

മിഷൻ

അധികാരപ്പെടുത്തിയ ബാങ്ക് ജീവനക്കാർ മതിയായ സാങ്കേതിക പിൻബലത്തോടെ പ്രവർത്തനങ്ങൾ ഉറപ്പാക്കുന്നതാണ് മിഷൻ. സേവന കേന്ദ്രത്തിനു കീഴിൽ "ഒരു കുടക്കീഴിൽ" കൂടുതൽ ഉത്പാദിപ്പിക്കുക എന്ന ദർശനത്തോടെ മനുഷ്യാദ്ധ്വാനം, യന്ത്ര സേവനം, വിത്ത്, വിത്ത് നടീൽ വസ്തുക്കൾ, വളം, കീടനാശിനികൾ എന്നിവ കർഷക സഹായത്തിനായി സാദാ സന്നദ്ധമാണ്.

കൂടുതൽ അറിയാൻ