മുട്ടക്കോഴി- താറാവ് വളർത്തൽ മേഖലയിൽ തല്പരരായവരെ കൂട്ടിയിണക്കി 8 സഹകരണ സ്വാശ്രയ സഹായ ഗ്രൂപ്പുകൾ രൂപപ്പെടുത്തി. കോഴികുഞ്ഞുങ്ങളെയും താറാവ് കുഞ്ഞുങ്ങളെയും ബാങ്ക് ലഭ്യമാക്കുന്നു. തീറ്റ, പക്ഷിയുടെ വിലക്കുള്ള പലിശ കുറഞ്ഞ വായ്പ എന്നിവയും ബാങ്ക് ലഭ്യമാക്കുന്നു. 200 പേർ ഈ രംഗത്ത് സജീവമാണ്. സംഭരിക്കുന്ന മുട്ടയ്ക്ക് ഏറ്റവും ഉയർന്ന വില കർഷകർക്ക് നൽകുന്നു.
ബാങ്ക് വിവിധ തരത്തിലുള്ള നിക്ഷേപങ്ങൾ സ്വീകരിക്കുകയും അംഗങ്ങൾക്ക് ആവശ്യാനുസരണം വായ്പ നൽകുകയും ചെയ്യുന്നു. വിവിധ ജൈവ ഉൽപ്പന്നങ്ങൾ ഉല്പാദിപ്പിക്കുന്ന സ്വയം സഹായ സംഘങ്ങൾ രൂപീകരിച്ച് പ്രവർത്തനോത്സുകരാക്കി പഴം-പച്ചക്കറി, നെല്ല്, മുട്ട, പാൽ, മുല്ല മൊട്ട് എന്നിവ ഉല്പാദിപ്പിക്കുന്നു. സേവന രംഗത്ത് മനുഷ്യാധ്വാനവും യന്ത്ര സഹായവും ലഭ്യമാക്കിയിട്ടുണ്ട്. ജൈവ വളങ്ങളും ജൈവ കീടനാശിനികളും വിപണനം നടത്തുന്നു.