തദ്ദേശീയമായി കാർഷികോല്പാദനം പ്രോത്സാഹിപ്പിക്കുകയും അതുവഴി ഗുണമേന്മയുള്ള ഭക്ഷ്യ വസ്തുക്കളുടെ ലഭ്യത ഉയർത്തുകയും ചെയ്യുന്ന ബിസിനസ്സ് പ്ലാറ്റ്‌ഫോം. കർഷകർ ഉല്പാദിപ്പിക്കുന്ന ഉത്പന്നങ്ങളുടെ യഥാർത്ഥ മൂല്യം ജനങ്ങളിലേക്ക് ഇടനിലക്കാരില്ലാതെ എത്തുകയും അതുവഴി കർഷകർക്ക് മികച്ച വരുമാനം ഉറപ്പുവരുത്തുകയും ഏറ്റവും സുരക്ഷിതമായ ഉത്പന്നങ്ങൾ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്ന ഡിജിറ്റൽ പ്ലാറ്റ്ഫോം. 2019-20 ബഡ്ജറ്റിൽ ധനമന്ത്രി പ്രഖ്യാപിച്ച പദ്ധതിയാണ് കേരള ഫുഡ് പ്ലാറ്റ് ഫോം. ഇത് പ്രവർത്തികമാക്കുന്നതിനായി തിരഞ്ഞെടുത്തത് പള്ളിയാക്കൽ സർവീസ് സഹകരണ ബാങ്കിനെയാണ്. ഓൺലൈൻ ആയി പച്ചക്കറികളും പൊക്കാളി ഉല്പന്നങ്ങളും KFP യിലൂടെ ലഭ്യമാക്കുന്നുണ്ട്.
ബാങ്ക് വിവിധ തരത്തിലുള്ള നിക്ഷേപങ്ങൾ സ്വീകരിക്കുകയും അംഗങ്ങൾക്ക് ആവശ്യാനുസരണം വായ്പ നൽകുകയും ചെയ്യുന്നു. വിവിധ ജൈവ ഉൽപ്പന്നങ്ങൾ ഉല്പാദിപ്പിക്കുന്ന സ്വയം സഹായ സംഘങ്ങൾ രൂപീകരിച്ച് പ്രവർത്തനോത്സുകരാക്കി പഴം-പച്ചക്കറി, നെല്ല്, മുട്ട, പാൽ, മുല്ല മൊട്ട് എന്നിവ ഉല്പാദിപ്പിക്കുന്നു. സേവന രംഗത്ത് മനുഷ്യാധ്വാനവും യന്ത്ര സഹായവും ലഭ്യമാക്കിയിട്ടുണ്ട്. ജൈവ വളങ്ങളും ജൈവ കീടനാശിനികളും വിപണനം നടത്തുന്നു.