പഴം - പച്ചക്കറി ഉല്പാദനത്തിന് കർഷകരെ കൂട്ടി ഇണക്കുന്ന 5 പഴം - പച്ചക്കറി കർഷക സഹകരണ സ്വാശ്രയ സഹായ ഗ്രൂപ്പുകളാണ് ഈ മേഖലയിൽ രൂപീകരിച്ചത്. കാർഷിക പരിശീലന ക്ലാസുകൾ, വിദഗ്ദ്ധഉപദേശങ്ങൾ നൽകൽ അടക്കമുള്ള സഹായ സംവിധാനത്തോടൊപ്പം വിത്ത്, വളം, നടീൽ വസ്തുക്കൾ, കീടനാശിനികൾ കുറഞ്ഞ പലിശ നിരക്കിൽ വായ്പാസഹായം എന്നിവയും ആവശ്യമെങ്കിൽ കൃഷി ഭൂമി കണ്ടെത്തി ലഭ്യമാക്കലും ഇവിടെ നടത്തികൊടുക്കുന്നു. 125 പേര് ഈ രംഗത്ത് പ്രവർത്തിക്കുന്നുണ്ട്. സംഭരണ വിപണന കേന്ദ്രം സ്ഥിരമായി പ്രവർത്തിക്കുന്നു. സുരക്ഷിത പച്ചക്കറിയുടെ ഉത്പാദനം വിപണനം 22 വർഷക്കാലമായി പള്ളിയാക്കൽ ബാങ്ക് ഉറപ്പുവരുത്തുന്നു. കർഷകർക്ക് മെച്ചപ്പെട്ട വരുമാനവും ജനങ്ങൾക്ക് സുരക്ഷിതമായ ആരോഗ്യവും പ്രതാനം ചെയ്യാൻ ബാങ്ക് ശ്രദ്ധ ചെലുത്തുന്നു.
ബാങ്ക് വിവിധ തരത്തിലുള്ള നിക്ഷേപങ്ങൾ സ്വീകരിക്കുകയും അംഗങ്ങൾക്ക് ആവശ്യാനുസരണം വായ്പ നൽകുകയും ചെയ്യുന്നു. വിവിധ ജൈവ ഉൽപ്പന്നങ്ങൾ ഉല്പാദിപ്പിക്കുന്ന സ്വയം സഹായ സംഘങ്ങൾ രൂപീകരിച്ച് പ്രവർത്തനോത്സുകരാക്കി പഴം-പച്ചക്കറി, നെല്ല്, മുട്ട, പാൽ, മുല്ല മൊട്ട് എന്നിവ ഉല്പാദിപ്പിക്കുന്നു. സേവന രംഗത്ത് മനുഷ്യാധ്വാനവും യന്ത്ര സഹായവും ലഭ്യമാക്കിയിട്ടുണ്ട്. ജൈവ വളങ്ങളും ജൈവ കീടനാശിനികളും വിപണനം നടത്തുന്നു.