മത്സ്യ കൃഷി, മത്സ്യ സംസ്കരണം, മത്സ്യ വിപണനം എന്നിവയ്ക്ക് ഓരോന്നിനും ഓരോ സഹകരണ സ്വാശ്രയ സഹായ ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നു. ആവശ്യമായ എല്ലാ പിൻബലവും ബാങ്ക് ഉറപ്പുവരുത്തുന്നു. കൃഷി വിജ്ഞാന കേന്ദ്രവുമായി ബന്ധപ്പെട്ട് പരിശീലനങ്ങൾ നൽകുന്നുണ്ട്. 50 പേർ ഈ രംഗത്ത് പ്രവർത്തന പങ്കാളികളാണ്. ബാങ്കിന്റെ നേതൃത്വത്തിലാണ് മൽസ്യ വിളവെടുപ്പ്, വിപണനം എന്നിവ നടത്തുന്നത്.
ബാങ്ക് വിവിധ തരത്തിലുള്ള നിക്ഷേപങ്ങൾ സ്വീകരിക്കുകയും അംഗങ്ങൾക്ക് ആവശ്യാനുസരണം വായ്പ നൽകുകയും ചെയ്യുന്നു. വിവിധ ജൈവ ഉൽപ്പന്നങ്ങൾ ഉല്പാദിപ്പിക്കുന്ന സ്വയം സഹായ സംഘങ്ങൾ രൂപീകരിച്ച് പ്രവർത്തനോത്സുകരാക്കി പഴം-പച്ചക്കറി, നെല്ല്, മുട്ട, പാൽ, മുല്ല മൊട്ട് എന്നിവ ഉല്പാദിപ്പിക്കുന്നു. സേവന രംഗത്ത് മനുഷ്യാധ്വാനവും യന്ത്ര സഹായവും ലഭ്യമാക്കിയിട്ടുണ്ട്. ജൈവ വളങ്ങളും ജൈവ കീടനാശിനികളും വിപണനം നടത്തുന്നു.